മതതീവ്രവാദികളുടെ സമ്മർദ്ദം അനുവദിക്കരുത്, ശബരിമല വിധി നടപ്പാക്കണം; എന്‍ റാം

ന്യൂഡല്‍ഹി : ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം. മതതീവ്രവാദികളുടെ സമ്മര്‍ദ്ദം അനുവദിച്ചു കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവതി പ്രവേശന വിലക്ക് ആചാരമാണെന്ന് കരുതുന്ന യഥാര്‍ത്ഥ ഭക്തരെ ബോധവല്‍ക്കരിക്കണം. ശബരിമലയില്‍ മാധ്യമങ്ങള്‍ക്കെതിരെ നടന്ന അക്രമം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും റാം അറിയിച്ചു.

മാധ്യമങ്ങള്‍ക്കെതിരെ പോലും ഈ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമം അംഗീകരിക്കാനാവാത്തതാണ്. വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. ഇത് ലൈംഗിക അതിക്രമം അല്ലെങ്കില്‍ പിന്നെ എന്താണ്. മാധ്യമങ്ങള്‍ പൊതുവെ അവിടുത്തെ സത്യം പുറത്തു കൊണ്ടു വന്നു. ചില സ്ത്രീകള്‍ക്ക് ഇത് പഴയ ആചാരമെന്ന തെറ്റിദ്ധാരണയുണ്ട്. അവരെ ബോധവല്‍ക്കരിക്കണം. ഇത് ആചാരമാണെങ്കില്‍ തെറ്റായ ആചാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top