പത്തനംതിട്ട: ശബരിമലയില്‍ ബിജെപി സമരം നിര്‍ത്തിവെയ്ക്കുമെന്ന് സൂചന. യുവമോര്‍ച്ച ഇന്നത്തെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉപേക്ഷിച്ചു. ഭക്തരെ വിഷമിപ്പിക്കാനില്ലെന്നും നിലപാടെടുത്തു. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവാണ് മുഖ്യകാരണം. ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.
അതേസമയം ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. സംഘര്‍വാസ്ഥ ഉണ്ടായാല്‍ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ രാത്രി പത്ത് മണിയോടെ പുറത്തു വന്നു തുടങ്ങി.