കോഴിക്കോട്: സുപ്രീം കോടതി വിധിയോടെ ശബരിമലയിലെ സത്രീപ്രവേശനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനു സാഹചര്യമൊരുങ്ങിയെന്നു മന്ത്രി എ.കെ.ബാലന്‍. പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ തല്‍സ്ഥിതി തുടരുമെന്നും സുപ്രീം കോടതിയുടേത് ഉചിതമായ തീരുമാനമാണെന്നും മന്ത്രി അറിയിച്ചു.
സ്ത്രീ പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയാറായിട്ടില്ലെന്നും മുന്‍ വിധി പ്രാബല്യത്തില്‍നില്‍ക്കുന്നു എന്നാണ് അര്‍ഥമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തില്‍ മറ്റെന്തെങ്കിലും അര്‍ഥമുണ്ടോയെന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആലോചിക്കുമെന്നും നിയമവിദഗ്ധരുമായി ആലോലിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ജനുവരി 22-നാണ് സുപ്രീം കോടതി പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്.