പത്തനംതിട്ട ; ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.
സുരേന്ദ്രനെ വാറണ്ടില്ലാതെ അനധികൃതമായി തടങ്കലില്‍ വെച്ചു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുരേന്ദ്രന് ജയിലില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടായിരുന്നു എന്നു കാണിച്ച് പൊലീസ് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിലും വാദം കേട്ട ശേഷമായിരിക്കും ഇന്ന് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.
എന്നാല്‍ തിരുവനന്തപുരം ജയിലിലായിരുന്ന സുരേന്ദ്രനെ ഇന്നലെ വൈകിട്ട് കോഴിക്കോട്ടെത്തിച്ചിരുന്നു. രണ്ട് കേസുകളില്‍ പ്രൊഡക്ഷന്‍ വാറണ്ടുള്ളതിനാല്‍ സുരേന്ദ്രനെ ഇന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കും.