ശബരിമല വിധി ; സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് വത്സന്‍ തില്ലങ്കേരി

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി.

ജനുവരി 22വരെ സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.

Top