ബാഹുബലിയേക്കാള്‍ പ്രയാസകരം മോഹന്‍ലാലിന്റെ മരയ്ക്കാറെന്ന് സാബു സിറില്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ബാഹുബലി സിരീസ്‌ ഉള്‍പ്പെടെ ബിഗ് ബജറ്റ് സിനിമയുടെ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള സാബു തന്നെയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറാകുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച ആര്‍ട്ട് ഡയറക്ടറാണ് മലയാളി കൂടിയായ സാബു സിറിള്‍.

ഇതിനു മുമ്പും സാബു മലയാളത്തിന് വേണ്ടി സഹകരിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രങ്ങളായ കാലാപാനി, തേന്മാവിന്‍ കൊമ്പത്ത് എന്നീ ചിത്രങ്ങളിലാണ് സാബു ദൃശ്യ വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. ഈ മൂന്ന് പ്രഗല്‍ഭരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മരക്കാറിന് ഉണ്ട്. അതു കൊണ്ട് തന്നെ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ ‘ബാഹുബലിയേക്കാള്‍ വെല്ലുവിളി നിറഞ്ഞതാണ് മരയ്ക്കാര്‍’ എന്ന്‌ സാബു സിറിള്‍ പറഞ്ഞു.’ഇതു ഒരു ചരിത്ര സിനിമയായതു കെണ്ട് തന്നെ ഈ സിനിമയ്ക്ക് ഒരുപാട് റിസര്‍ച്ച്‌ ആവശ്യമാണെന്നും സിനിമയില്‍ പറയുന്ന കാലഘട്ടത്തിലെ വേഷ വിധാനങ്ങള്‍, ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ജലനൗകകളുടെ രൂപം, യുദ്ധോപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഏറെ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാനെന്നും’ അദ്ദേഹം പറഞ്ഞു. എപ്പോഴാണ് ഇത് പൂര്‍ത്തിയാകുന്നത് എന്ന് പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത് . കൂടാതെ ഐവി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്താണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ദുര്‍ഗ കൃഷ്ണ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Top