ദുബായ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ടീമിന്റെയും കടുത്ത ആരാധകനായ സുധീര്‍ കുമാറിന് ടിക്കറ്റ് നല്‍കിയത് പാക്കിസ്ഥാനി. ഇത്തവണ ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലെത്താന്‍ പൈസയില്ലാതെ വിഷമിച്ച സുധീറിന് സഹായവുമായി എത്തിയത് പാക്കിസ്ഥാന്റെ കടുത്ത ആരാധകനും ഷിക്കാഗോ ചാച്ചയെന്ന് അറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍.
Cricket is Beyond Borders. So is Fandom. With Chicago Chacha, Pakistan Chacha, Shoaib Tiger of Bangladesh for #AsiaCup2018 #Friends #Sachin #Bangladesh #Pakistan pic.twitter.com/J1gaffAJoY
— Sudhir Kumar Gautam (@Sudhir10dulkar) September 17, 2018
താനാണ് സുധീറിനോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞതെന്ന് ബഷീര്‍ പറഞ്ഞു. നിങ്ങളിങ്ങോട്ട് വന്നാല്‍ മതിയെന്നും, ബാക്കി കാര്യങ്ങളെല്ലാം താന്‍ നോക്കിക്കൊള്ളാമെന്ന് സുധീറിനോട് പറഞ്ഞു. താനൊരു ധനികനൊന്നുമല്ലെന്നും,പക്ഷെ എന്റെ ഹൃദയം സമുദ്രംപോലെ വിശാലമാണെന്നും, സുധീറിനെ സഹായിച്ചാല്‍ അള്ളാഹുവിനും സന്തോഷമാവുമെന്നും ബഷീര്‍ പറഞ്ഞു.
Pictures from #INDvHK last evening. Get ready for a fantastic game today. #INDvPAK it is. Can't wait #AsiaCup2018 pic.twitter.com/jZ5p8BVssb
— Sudhir Kumar Gautam (@Sudhir10dulkar) September 19, 2018
ഏഷ്യാ കപ്പിന് മുമ്പ് ഷിക്കാഗോ ചാച്ചയ്ക്കും ബംഗ്ലാദേശിന്റെ കട്ട ഫാനായ ഷൊഹൈബ് ടൈഗറിനും ഒപ്പം നില്‍ക്കുന്ന ചിത്രം സുധീര്‍കുമാര്‍ പങ്കുവെച്ചിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരം സുധീറും ബഷീറും ഒരുമിച്ചിരുന്നാണ് കാണുന്നത്.
Standing in Dubai and thinking about the #desertstorm. Miss you @sachin_rt. Saaachinn Sachin. #AsiaCup2018 @StarSportsIndia No one better than Sachin who used to #KnockThemOut into the stands. #Sachin @OmgSachin pic.twitter.com/qMURqAOqjl
— Sudhir Kumar Gautam (@Sudhir10dulkar) September 19, 2018
സച്ചിന്റെ കടുത്ത ആരാധകനായ സുധീര്‍ കളി കാണാനായി വിവാഹം പോലും മാറ്റിവെച്ചിട്ടുണ്ട്. ദുബായിലെത്തിയ സുധീര്‍ ദേഹത്ത് മിസ് യു സച്ചിന്‍ എന്നെഴുതി നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.