ജയ്പുര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 109 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള കത്തില്‍ ഒപ്പുവച്ചതായി കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു.
എല്ലാ പാര്‍ട്ടി എംഎല്‍എമാര്‍ക്കും തിങ്കളാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയതായും അവിനാശ് അറിയിച്ചു.
ഞായാറാഴ്ചയാണ് പൈലറ്റ് വിഭാഗം ഗഹ് ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും 30 എംഎല്‍എമാര്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ഗഹ്ലോത് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഗഹ് ലോത്തിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരുള്‍പ്പടെ 75 എംഎല്‍എമാര്‍ പങ്കെടുത്തു.