ജയ്പുര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ നീക്കി. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്.
ഗോവിന്ദ് സിംഗ് ദതാസ്ത്ര ആണ് പുതിയ പിസിസി അധ്യക്ഷന്‍. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സച്ചിന്‍ അനുകൂലികളായ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കി മന്ത്രിമാരായ വിശ്വേന്ദ്രസിങ്. രമേഷ് മീണ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.
ചൊവ്വാഴ്ച ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല.