ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സച്ചിന്റെ വിശ്വസ്തരായ രണ്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കും എതിരെ നടപടി.
സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ബി.ജെ.പി. നേതാവ് സഞ്ജയ് ജെയിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.