അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ്; ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതിയില്‍

ജയ്പൂര്‍: സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിക്കുന്നു. ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിന്‍ പൈലറ്റിനായി ഹാജരാകുന്നത്. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നല്‍കിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.

ബിജെപിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിനെതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് നിയമനടപടിയിലൂടെ സച്ചിന്‍ പൈലറ്റ് നല്‍കുന്ന സൂചന. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഉച്ചയ്ക്ക് ശേഷം രാജസ്ഥാന്‍ ഹൈക്കോടതി കേസ് നാളത്തേക്ക് മാറ്റിയിരുന്നു.

Top