മകന്റെ തോല്‍വിയില്‍ സച്ചിന്‍ പൈലറ്റ് ഉത്തരവാദിത്തമേറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട്

ashok-gahlot

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോധ്പുരില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് സച്ചിന്‍ പൈലറ്റിനെതിരെ ഗെഹ്ലോത് പരസ്യമായി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. ജോധ്പൂരില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനാകുമെന്നാണ് സചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പക്ഷേ ഫലം വന്നപ്പോള്‍ തോറ്റു. തോല്‍വിയില്‍ എനിക്കാണ് ഉത്തരവാദിത്തമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, പിസിസി അധ്യക്ഷനെന്ന നിലയില്‍ സചിന്‍ പൈലറ്റിനും തോല്‍വിയുടെ ഉത്തരവാദിത്തമുണ്ടെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.

ആറു മാസം മുമ്പാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെഹ്ലോതും തമ്മിലുണ്ടായ തര്‍ക്കം ഹൈക്കമാന്‍ഡ് ഇടപ്പെട്ടാണ് പരിഹരിച്ചത്.

Top