പന്തില്‍ കൃത്രിമത്വം; താരങ്ങള്‍ക്കെതിരായ നടപടിയെ സ്വാഗതം ചെയ്ത് സച്ചിന്‍

sachin

മുംബൈ: പന്തില്‍ കൃത്രിമത്വം കാണിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിയെ സ്വാഗതം ചെയ്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

‘ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. അത് മാന്യമായി തന്നെ കളിക്കണം. സംഭവിച്ചതെന്തു തന്നെയായാലും ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സച്ചിന്‍ പറഞ്ഞു.

ക്രിക്കറ്റിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന നടപടിയാണ് താരങ്ങളെ വിലക്കിയതിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തതെന്നും സച്ചിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. കളി ജയിക്കുക എന്നത് പ്രധാനമാണ് എന്നാല്‍ അത് എങ്ങനെ ജയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും സച്ചിന്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു

Top