മുംബൈ : ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
‘ യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍ ബീപ് ടെസ്റ്റ് ആണുണ്ടായിരുന്നത്. യോ യോ ടെസ്റ്റിനോട് സാമ്യമുള്ളതും തുല്യതപാലിക്കുന്നതുമായ ഒന്നാണ് അത്. പക്ഷെ ടീമിലെടുക്കുന്നതിന് അതുമാത്രമായിരുന്നില്ല പ്രാധാന്യം. ഫിറ്റ്‌നസ്സിനൊപ്പംതന്നെ ഒരു കളിക്കാരന്റെ കഴിവും കണക്കിലെടുക്കുമായിരുന്നു.’ സച്ചിന്‍ വ്യക്തമാക്കി.
യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് മൊഹമ്മദ് ഷമിയ്ക്ക് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് നഷ്ടമായത്. ജനുവരിയില്‍ ജോഹ്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റ് മത്സരത്തിനു ശേഷം ഒരു അന്താരാഷ്ട്രമത്സരം പോലും ഷമിയ്ക്ക് കളിക്കാനായിട്ടില്ല.
അമ്പാട്ടി റായിഡുവിനും മലയാളി താരം സഞ്ജുവിനും യോ യോ ടെസ്‌ററില്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന് ഇന്ത്യ എ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.