Sachin Tendulkar greatest after Don Bradman, says Ricky Ponting

ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ സച്ചിന്‍ തെന്‍ഡുല്‍ക്കറാണെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.

മല്‍സരം ജയിപ്പിക്കാനുള്ള വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ കഴിവ് ഇഷ്ടമാണ്. എന്നാല്‍ കളിക്കളത്തില്‍ നിന്നു സച്ചിനോളം നേട്ടം കൊയ്ത കളിക്കാരന്‍ വേറെയില്ലെന്നും പോണ്ടിങ് കുറിച്ചു. ‘തെന്‍ഡുല്‍ക്കര്‍ ഇന്‍ വിസ്ഡന്‍ ആന്‍ അന്തോളജി’ എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് സച്ചിനെ വാനോളം പുകഴ്ത്തിയുള്ള പോണ്ടിങ്ങിന്റെ കുറിപ്പ്.

നീണ്ട കാലം കളികളത്തില്‍ നിന്നാണ് സച്ചിന്‍ നേട്ടങ്ങള്‍ കൊയ്തത്. അദ്ദേഹം 200 ടെസ്റ്റ് മല്‍സരങ്ങളും 463 ഏകദിനങ്ങളും (ഒരു രാജ്യാന്തര ട്വന്റി20 മല്‍സരം) കളിച്ചു. 34,357 റണ്‍സും 100 രാജ്യാന്തര സെഞ്ചുറികളും നേടി ഇത് ചെറിയ കാര്യമല്ലെന്നും പോണ്ടിങ് പറയുന്നു.

പുതിയ കളിക്കാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ കഴിയും. എന്നാല്‍ അത് നിലനിര്‍ത്താന്‍ അവര്‍ക്കാകുന്നില്ല. എന്നാല്‍ സച്ചിനെ പോലെ വളരെ കാലം അത് നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിങ്ങളും മികച്ച കളിക്കാരാണെന്നു പറയും. പുതിയ തലമുറയോടായി പോണ്ടിങ് കുറിച്ചു.

താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആണ് സച്ചിന്‍. അദ്ദേഹം വളരെ ലളിതമായാണ് ബാറ്റുചെയ്യുന്നത്. എപ്പോഴും ക്രിക്കറ്റിനോട് സ്‌നേഹം കാണിച്ചിരുന്ന വ്യക്തിയാണ് സച്ചിനെന്നും പോണ്ടിങ് വ്യക്തമാക്കി.

Top