ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടത്താനിരുന്ന കന്നി പ്രസംഗം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഉപേക്ഷിക്കേണ്ടിവന്നു.
2 ജി സ്‌പെക്ട്രം കേസിലെ വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചതോടെയാണ് സച്ചിന് സംസാരിക്കുവാനുള്ള അവസരം നഷ്ടമായത്.
ഇതേതുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.
കുട്ടികളുടെ കളിക്കാനുള്ള അവകാശം, സ്‌പോര്‍ട്‌സിന്റെ ഭാവി എന്ന വിഷയങ്ങളെ കുറിച്ചായിരുന്നു സച്ചിന്‍ ഇന്ന് പ്രസംഗിക്കേണ്ടിയിരുന്നത്.
2012 ഏപ്രിലിലാണ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അടുത്ത വര്‍ഷത്തോടെ സച്ചിന്റെ കാലാവധി അവസാനിക്കുകയാണ്.