മുംബൈ: കൊല്ലത്തു നിന്നുള്ള ദുരന്ത വാര്‍ത്ത ഞെട്ടിച്ചുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് കൊല്ലത്തുണ്ടായ ദുരന്തത്തിന്റെ വേദനയില്‍ താനും പങ്കു ചേരുന്നുവെന്ന് സച്ചിന് കുറിച്ചത്.
ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും സച്ചിന് പറഞ്ഞു. ഈയൊരു മഹാദുരന്തത്തെ നേരിടാനുള്ള ശക്തി ദൈവം നല്കട്ടെയെന്നും സച്ചിന് പ്രതികരിച്ചു.
കൊല്ലം, പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ 105 പേര് മരണപ്പെട്ടതായായാണ് ഔദ്യോഗിക വിവരം. നിരവധി പേര് ഗുരുതരമായി പരുക്കുകളേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.