ഇന്ത്യ – വിന്‍ഡീസ്; ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും ഇറങ്ങുന്നു

മുംബൈ: ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും വീണ്ടും കളത്തില്‍ ഇറങ്ങുന്നു. മുംബൈയില്‍ വച്ചാണ് ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം നടക്കുക. മാര്‍ച്ച് ഏഴിനാണ് മത്സരം. വലിയ ആവേശത്തിലാണ് ആരാധകര്‍ ഇരുടീമുകളുടെയും മത്സരത്തിനായി കാത്തിരിക്കുന്നത്.

ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടുന്നത് റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പരയിലാണ്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിലെ മുന്‍ താരങ്ങളാണ് കളിക്കുക. പതിനൊന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

ഫൈനല്‍ മാര്‍ച്ച് 22 ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ്. സച്ചിന്‍ നയിക്കുന്ന ഇന്ത്യന്‍ ലജന്‍ഡ്‌സില്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ എന്നിവരും ഉണ്ടാകും.

Top