സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 100 സെഞ്ചുറിയെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് അസാധ്യം; ബ്രയാന്‍ ലാറ

ജമൈക്ക: ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് ഈ മത്സരത്തില്‍ വിരാട് കോഹ്ലി മറികടന്നു. ഇതോടെ അന്താരാഷ്ട്ര കരിയറില്‍ കോഹ്ലി 80 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കി.

ഓരോ വര്‍ഷവും അഞ്ച് സെഞ്ചുറികള്‍ നേടിയാല്‍ 39-ാം വയസില്‍ കോഹ്ലിക്ക് സച്ചിന് ഒപ്പമെത്താം. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രിക്കറ്റ് കരിയറില്‍ 20 സെഞ്ചുറികള്‍ തികയ്ക്കുക തന്നെ ബുദ്ധിമുട്ടാണ്. താനൊരു കോഹ്ലി ആരാധകനാണ്. ഒരുപാട് റെക്കോര്‍ഡുകള്‍ ആ കരിയറില്‍ നേടാന്‍ കഴിയും. ഇനിയും മികച്ച ക്രിക്കറ്റ് കോഹ്ലി കളിക്കട്ടെയെന്ന് താന്‍ ആശംസിക്കുന്നുവെന്ന് ലാറ പറഞ്ഞു.കോഹ്ലിക്ക് ഇപ്പോള്‍ 35 വയസായി. പ്രായം ചിലപ്പോള്‍ പ്രതിഭയെ തളര്‍ത്തിയേക്കില്ല. ഇപ്പോഴും സച്ചിനേക്കാള്‍ 20 സെഞ്ചുറികള്‍ പിന്നിലാണ്.

ഇനി 21 തവണ കൂടി മൂന്നക്കത്തില്‍ എത്തിയാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 100 സെഞ്ചുറിയെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് മറികടക്കാം. എന്നാല്‍ സച്ചിന്റെ സെഞ്ചുറികളില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് മറികടക്കുക കോഹ്ലിക്ക് പ്രയാസമാകും എന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ വിലയിരുത്തല്‍.

 

Top