പ്രണയ ബന്ധം ഉണ്ടെന്നു ആരോപണം; ജനനേന്ദ്രിയം വിച്ഛേദിച്ച് യു. പി സന്യാസി

ഉത്തർപ്രദേശ്: പ്രണയ ബന്ധം ഉണ്ടെന്ന ആരോപണത്തിൽ ഖേദിച്ചു, യു. പി സന്യാസി തന്റെ ജനനേന്ദ്രിയം അറുത്തു മാറ്റി പ്രതിഷേധം അറിയിച്ചു. സംഭവത്തെ തുടർന്ന്, മദനി ബാബാ എന്ന സന്യാസിയെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.

നവരാത്രി ആഘോഷത്തിന്റെ ഇടയിലാണ് ഈ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. ബാംനയിലുള്ള ഒരു ഒഴിഞ്ഞ ഇടത്ത് അമ്പലം പണിയുന്നതിന് ഇദ്ദേഹത്തെ ഒരു കൂട്ടം ആളുകൾ എതിർത്തിരുന്നു. ഇവരാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഘം തന്നെയും ആ പ്രദേശത്തെ ഒരു യുവതിയുമായി ചേർത്ത് കഥകൾ മെനയുന്നു എന്ന് സന്യാസി രേഖപ്പെടുത്തി.

“28 വയസ്സുകാരനായ ഈ സന്യാസി, ഖംസിന് ഗ്രാമ സ്വദേശിയാണ്. അദ്ദേഹത്തിന് എതിരെ ഇത്തരം ഒരു ആരോപണം ഉണ്ടായതിന്റെ വേദനയിൽ അദ്ദേഹം തന്റെ ജനനേന്ദ്രീയങ്ങൾ അറുത്തു മാറ്റി. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്,” ബാംന ജില്ലാ ആശുപത്രിയിലെ ഡോക്ടറായ ബൽവീർ സിങ് മാധ്യമങ്ങളോട്‌ പറഞ്ഞു. ജില്ലാ പോലീസ് ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top