ഉത്തമ ജീവിതപങ്കാളിയെ കിട്ടട്ടെ എന്ന് രാഹുല്‍ ഗാന്ധിയെ ആശംസിച്ച് സാധ്വി പ്രാചി

ഗോരഖ്പൂര്‍: വരാനിരിക്കുന്ന ലോക്‌സഭ ഇലക്ഷനില്‍ തോറ്റാലും രാഹുലിന് നല്ലയൊരു ജീവിത പങ്കാളിയെ കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് സാധ്വി പ്രാചി. ഗോരഖ്‌നാഥ് ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാധ്വി.

ബാബ ഗോരഖ്‌നാഥിന്റെ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ ഇവിടെ വരാറുണ്ട്,എന്നാല്‍ 2019 ലെ ഇക്ഷനില്‍ കേണ്‍ഗ്രസ്സ്‌ തോറ്റാലും രാഹുലിന് നല്ലയൊരു പങ്കാളിയെ കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കന്‍ കൂടിയാണ്‌ ഈ പ്രാവശ്യം ഞാന്‍ വന്നത് സാധ്വി പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ നേതാക്കളെ തരംതാഴ്ത്തി കാണിക്കുന്നത് ഇപ്പോള്‍ ട്രന്‍ഡാണെന്നും ഇതു പോലുള്ള പ്രസ്താവനയിലൂടെയാണ് അവരുടെ നിലനില്‍പ്പെന്നും യുപി കോണ്‍ഗ്രസ്സ് വക്താവ്‌ അശോക് സിങ് പറഞ്ഞു.

രാഹുലിന്റെ ആലിംഗനത്തെ പരാമര്‍ശിച്ച് ബിജെപി നേതാവ് നിഷികാന്ത് ദുബേയും രംഗത്ത് എത്തിയിരുന്നു.രാഹുല്‍ ആദ്യം വിവാഹം കഴിക്കട്ടെ എന്നിട്ട് ഞങ്ങള്‍ ആലിംഗനം ചെയ്യാമെന്നായിരുന്നു നിഷികാന്ത് പറഞ്ഞത്‌.താന്‍ ആലിംഗനം ചെയ്യാന്‍ ചെല്ലുമ്പോള്‍ ബിജെപി നേതാക്കള്‍ പുറകോട്ട് മാറുകയാണെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയായിരുന്നു നിഷികാന്ത് പ്രതികരിച്ചത്.

Top