മലപ്പുറം: ഗ്യാന്‍വാപി മസ്ജിദില്‍ ബഹുദൈവാരാധനക്ക് അനുമതി നല്‍കിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ക്കുള്ള സുരക്ഷ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഏകദൈവ ആരാധന നടത്തുന്ന മസ്ജിദില്‍ ബഹുദൈവാരാധനയെ പ്രതിഷ്ഠിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഓരോ ആരാധനാലയത്തിനും അതാത് വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ സംരക്ഷിക്കാനുള്ള സുരക്ഷിതത്വമാണ് കൊടുക്കേണ്ടതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.ആരാധനാലയ നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണുള്ളതെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.