ന്യൂഡല്‍ഹി: ഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയില്‍ മരിച്ചുവെന്ന് പറഞ്ഞ് അധികൃതര്‍ നല്‍കിയ കുഞ്ഞിന് വീട്ടിലെത്തിയപ്പോള്‍ ജീവന്‍ വെച്ചു.
മാസം തികയാതെ കാന്തി ദേവി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞിന് അനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് മരിച്ചെന്നു പറഞ്ഞ് കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. ജനന സമയത് 460 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം.
അധികൃതര്‍ കുഞ്ഞിനെ സീല്‍ ചെയ്താണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കുഞ്ഞിന്റെ മുഖം കാണണമെന്ന് വീട്ടിലെ സ്ത്രീകള്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിനെ സീല്‍ ചെയ്ത് തന്ന പോളിത്തീന്‍ കവര്‍ തുറന്നത്. തുടര്‍ന്ന് കുഞ്ഞിന് അനക്കം ഉണ്ടെന്ന് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തെറ്റ് സംഭവിച്ചതായി അംഗീകരിച്ച ആശുപത്രി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമതിയെ രൂപീകരിച്ചു.