തിരുവനന്തപുരം: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഫീറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും, ആക്രമണത്തിനുശേഷം പ്രതികള്‍ ഓടിപ്പോയത് സിപിഐയുടെ ഓഫീസിലേക്കാണെന്നും മണ്ണാര്‍ക്കാട്ട് എംഎല്‍എ എന്‍. ഷംസുദീന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു.