ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. ഇന്ത്യ ഫൈനലില്‍ വൈകിട്ട് ആറരയ്ക്ക് മാലദ്വീപിനെ നേരിടും. എട്ടാം സാഫ് കിരീടത്തിനരികെയാണ് ഇന്ത്യ. ആഷിഖ് കുരുണിയന്‍ ആണ് ടീമിലെ ഏക മലയാളി.
ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും മാലദ്വീപിനെയും തോല്‍പിച്ച ഇന്ത്യ സെമിഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. നേപ്പാളിനെ കീഴടക്കിയാണ് മാലദ്വീപിന്റെ രണ്ടാം ഫൈനല്‍ പ്രവേശം.
2008ലാണ് മാലദ്വീപ് ആദ്യമായി ഫൈനലില്‍ എത്തിയത്. ഇന്ത്യയെ ഒറ്റ ഗോളിന് തോല്‍പിച്ച് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2011ലെ ഫൈനലില്‍ മാലദ്വീപിനെ തോല്‍പിച്ച് ഇന്ത്യ പകരം വീട്ടിയിട്ടുണ്ട്.