ന്യൂഡല്‍ഹി: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സാഗൂര്‍ തുടക്കമിട്ട മിനി ഐപിഒ 26ന് ക്ലോസ് ചെയ്യുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. കമ്പനിയുടെ ഓഹരി വാങ്ങിക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് 26 ന് അര്‍ദ്ധരാത്രി 12 മണി വരെ സമയമുണ്ട്. മിനി ഐ പി ഒ വിജയകരമായിരുന്നുവെന്ന് സാഗൂണ്‍ കമ്പനി വക്താവ് അറിയിച്ചു.
2017 ലാണ് മിനി ഐ പി ഒ കമ്പനി അവതരിപ്പിച്ചത്. ഒരു ഓഹരിക്ക് 23 ഡോളര്‍വെച്ച് ക്ലാസ് സി കോണണ്‍ സ്‌റ്റോക്കാണ് കമ്പനി ഓഫര്‍ ചെയ്തത്. മിനിമം നിക്ഷേപം 1,000 ഡോളറാണ്. ഇതു വരെ കമ്പനി 3500 ആഗോള നിക്ഷേപകരില്‍ നിന്ന് നാല് മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചതായി കമ്പനി അറിയിച്ചു. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അഞ്ച് മില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്.