മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് രണ്ടാമതും കൊവിഡ് നെഗറ്റീവായി. സാഹ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ചേരും. അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് സാഹയ്ക്ക് രണ്ടാമത് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യ കൊവിഡ് ബാധയുടെ ഐസൊലേഷന്‍ അവസാനിക്കാനിരിക്കെയായിരുന്നു കൊവിഡ് ബാധ.
രണ്ടാം തവണ കൊവിഡ് ബാധിച്ച മുന്‍ ഓസീസ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകനുമായ മൈക്ക് ഹസിയും കൊവിഡ് മുക്തനായിരുന്നു. ഇതേ തുടര്‍ന്ന് താരം ഇന്നലെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്.