സഹിൻ ആൻ്റണിക്ക് ‘ലൈവ്’ മാധ്യമ അവാർഡ്

കൊച്ചി: കൊച്ചി ലൈവ് കൂട്ടായ്മയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് 24 ന്യൂസിലെ സഹിൻ ആൻ്റണിക്ക്. 10,000 രൂപയും ഫലകവും ആണ് അവാർഡ്. മികച്ച പ്രവർത്തനത്തിന് കൊച്ചി അസി.പൊലീസ് കമ്മീഷണർ ലാൽജിക്കും സിനിമാപ്രവർത്തകൻ ബാദുഷക്കും അവാർഡ് ലഭിച്ചിട്ടുണ്ട്.

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ കൊല്ലക്കേസ് ഉൾപ്പെടെ പുറത്ത് കൊണ്ട് വന്ന മാധ്യമ പ്രവർത്തകനാണ് സഹിൻ ആൻ്റണി.

Top