രാജ്യം ഇന്ന് 72 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ ‘റിപ്പബ്ലിക്’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് തെലുങ്ക് താരം സായ് ധരം തേജ്. റിപബ്ലിക് ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ചിത്രം. സായ് ധരം തേജ തന്നെയാണ് ചിത്രത്തിലെ നായകൻ. ഐഎസ് ഓഫീസറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. ദേവ കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജെ ഭഗവാൻ, ജെ പുല്ല റാവു എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആണിപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജനാധിപത്യം യഥര്‍ഥത്തില്‍ എന്താണ് എന്നാണ് മോഷൻ പോസ്റ്ററിലൂടെ കാണിച്ചിരിക്കുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.