ഫിദ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം നടി സായ് പല്ലവിയും സംവിധായകന്‍ ശേഖര്‍ കമ്മൂലയും വീണ്ടും ഒന്നിക്കുന്നു. പ്രണയ ചിത്രമാണ് ശേഖര്‍ വീണ്ടും ഒരുക്കുന്നത്. ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ചിത്രം നിര്‍മ്മിക്കുമെന്നാണ് കരുതുന്നത്.
ധ്രുവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാകും ഇത്. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലാണ് ധ്രുവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാഘവപുടിയുടെ ചിത്രം പടി പടി ലെച്ചേ മനസ്സിലാണ് സായ് പല്ലവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്‍.