ബോളിവുഡില്‍ നിതേഷ് തിവാരി ഒരുക്കുന്ന വമ്പന്‍ ചിത്രമാണ് ‘രാമായണ’.രണ്‍ബീര്‍ കപൂറും യാഷുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ‘രാമായണ’ സീരീസില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവി സീതയായി എത്തുമെന്ന് റിപ്പോര്‍ട്ട്. ആലിയ ഭട്ടിന് പകരം സായ് പല്ലവിയെയാണ് പരിഗണിക്കുന്നതെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ബോളിവുഡ് റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ‘രാമായണ’ സീരീസിനെക്കുറിച്ച് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും ജൂലൈയിലാകും യാഷ് ചിത്രത്തിനൊപ്പം ചേരുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.നിതേഷ് തിവാരിയുടെയും സംഘത്തിന്റെയും ‘രാമായണ’ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നു. ബ്ലൂപ്രിന്റെല്ലാം തയാറായിരിക്കുന്നു. ഓസ്‌കാര്‍ നേടിയ കമ്പനിയായ ഡി.എന്‍.ഇ.ജിയാണ് വി.എഫ്.എക്‌സ് തയാറാക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്ന ചിത്രീകരണത്തില്‍ രണ്‍ബീറും സായ് പല്ലവിയും ഉണ്ടാകും .
രാമനും സീതക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതാണ് സിനിമയുടെ ആദ്യ ഭാഗം. യാഷിന് പ്രാധാന്യമുള്ള സന്ദര്‍ഭം ‘രാമായണ’യുടെ രണ്ടാം ഭാഗത്തിലാണ്. ആദ്യ ഭാഗത്തില്‍ യാഷിന് 15 ദിവസത്തെ ഷൂട്ടാണ് ഉണ്ടാകുകയെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടിലുണ്ട്. രണ്‍ബീറും സായ് പല്ലവിയും യാഷും ‘രാമായണ’ക്കുള്ള ലുക്ക് ടെസ്റ്റുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.