ബസ് സ്റ്റാന്‍ഡില്‍ കൈയ്യില്‍ ബാഗുമായിരിക്കുന്ന സായ് പല്ലവി; തിരിച്ചറിയാതെ ആരാധകര്‍

നി ഒരു സാധാരണക്കാരിയായി കൈയ്യിലൊരു ബാഗും പിടിച്ച് ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചുറ്റും അനവധിയാളുകള്‍ ഉണ്ടായിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന നടിയെക്കണ്ട് ആരാധകരും അന്തംവിട്ടിരിക്കുകയാണ്.

റാണ ദഗ്ഗുബട്ടിയ്ക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം വിരത പര്‍വം 1992ലെ ലൊക്കേഷനുകളിലൊന്നായിരുന്നു തെലങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്‍ഡ്. സാരിയണിഞ്ഞ് കൈയില്‍ ബാഗുമായി ഇരിക്കുന്ന നടിയുടെ രംഗങ്ങള്‍ പൊതുജനത്തിരക്കിനെ ഒട്ടും തന്നെ ബാധിക്കാത്ത വിധത്തില്‍ ക്യാമറ ദൂരെ മറവില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. തൊട്ടടുത്തിരിക്കുന്ന സ്ത്രീകള്‍ പോലും അടുത്തിരുന്നത് നടിയാണെന്ന് തിരിച്ചറിഞ്ഞില്ല.

Top