പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ സായ് പല്ലവി വീണ്ടുമെത്തുന്നു. ഇത്തവണ ഫഹദ് ഫാസിലിന്റെ നായികയായാണ് സായ് പല്ലവി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കലി’ എന്ന ചിത്രത്തിലാണ് അവസാനമായി സായി പല്ലവിയെ മലയാളികള്‍ കണ്ടത്. ഇക്കുറി നവാഗത സംവിധായകന്‍ വിവേകിന്റെ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് സായി തിരിച്ചെത്തുന്നത്.
ഇവരെ കൂടാതെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ചു. ഇത് ഒരു റൊമാന്റിക് ചിത്രമായിരിക്കും.