പ്രേക്ഷകരെ ഒന്നാകെ ത്രില്ലിലാക്കിയ ഗാനമാണ് മാരി 2വിലെ റൗഡി ബേബി. ഗാനം മാത്രമല്ല ചിത്രത്തിലെ സായ് പല്ലവിയുടെ നൃത്ത ചുവടായിരുന്നു ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി സായ് പല്ലവി അതേ ഗാനത്തിന് ചുവട് വച്ചിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന്റെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം നൃത്തം ചെയ്തത്. സാരിയില്‍ അതിസുന്ദരിയായ താരത്തിന്റെ നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡയയും ഏറ്റെടുത്തിരിക്കുകയാണ്.
ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായിരുന്നു താരം എത്തിയത്. അതിരന്‍ എന്ന സിനിമയിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുന്ന അവാര്‍ഡ് സായി പല്ലവിക്കായിരുന്നു.
ധനുഷ്, നിവിന്‍ പോളി, മഞ്ജു വാര്യര്‍,ശിവകാര്‍ത്തികേയന്‍, അമല പോള്‍ തുടങ്ങിയ തെന്നിന്ത്യയിലെ താരങ്ങളെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.