സായി പല്ലവി- റാണ ദഗ്ഗുപതി ചിത്രം ‘വൃത്ത പര്‍വ്വം 1992’ ; ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും

സായി പല്ലവിയും റാണ ദഗ്ഗുപതിയും ഒന്നിക്കുന്നു പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് പിന്നീട് വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നില്ല. റാണയുടെ മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം ഷൂട്ടിംഗ് വൈകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമന്നാണ് പുതിയ റിപ്പോര്‍ട്ട്.

വൃത്ത പര്‍വ്വം 1992 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ സായിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവിരങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ ഡി ഗ്ലാം വേഷത്തിലാണ് സായ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വൃത്ത പര്‍വ്വം 1992 ഒരു ചരിത്ര സിനിമയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വേണു ഉഡുഗുളയാണ്. സുരേഷ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

സായ് പല്ലവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഫഹദ് നായകനായ അതിരനാണ്. അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം നന്ദ ഗോപാല കൃഷ്ണ എന്ന തമിഴ് ചിത്രമാണ്.

Top