നാന്‍ജിങ്: ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാളിനു പിന്നാലെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ പുറത്തായി.
ജപ്പാന്റെ കെന്റോ മോമോട്ടോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. സ്‌കോര്‍: 21-12, 21-12.
അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ് വാളും പുറത്തായിരുന്നു. സ്‌പെയിന്‍ താരം കരോലിന മരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-6, 21-11.
ഒളിമ്പിക് ചാമ്പ്യനും രണ്ട് വട്ടം ലോക ബാഡ്മിന്റണ്‍ ചാമ്പ്യനുമായിരുന്ന കരോലിന അരമണിക്കൂര്‍ കൊണ്ടാണ് സൈനയെ തോല്‍പ്പിച്ചത്. മുന്‍ ചാമ്പ്യനായ തായ്ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ എത്തിയത്. സ്‌കോര്‍ 21-16, 21-19.