ദുബായ്: ദുബായി നഗരത്തിലെ പ്രധാനകെട്ടിടങ്ങളിലൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖം തെളിഞ്ഞിരുന്നു. ഒപ്പം ഒരു നന്ദിക്കുറിപ്പും ഉണ്ടായിരുന്നു.
രാജ്യത്തെ സേവിക്കുന്ന അബുദാബി കിരീടാവകാശിക്ക് നന്ദിപറയുവാന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആഹ്വാനംചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികദിനത്തില്‍ ദുബായ് നഗരം അബുദാബി കിരീടാവകാശിക്ക് നന്ദി ഇത്തരത്തില്‍ അറിയിച്ചത്. ബുര്‍ജ് ഖലീഫയും ബുര്‍ജ്ജ് അല്‍ അറബും ദുബായ് പൊലീസിന്റെ കാറുകളും നഗരത്തിലെ ഇലക്ട്രോണിക് സ്ക്രീനുകളും ആര്.ടി.എ.യുടെ ബോര്‍ഡുകളുമെല്ലാം ദുബായ് ഭരണാധികാരി തുടങ്ങിവെച്ച ഈ നന്ദി പ്രചാരണം ഏറ്റെടുത്തു.