ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ സെമിയില്‍ പുറത്തായി.
ജപ്പാന്‍ താരം നൊഷോമി ഒക്കുഹരയോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍: 12-21, 21-17, 21-10. ആദ്യമായാണ് ഒരു ജപ്പാന്‍ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്നത്. തോല്‍വിയോടെ സൈന വെങ്കലം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന മെഡല്‍ നേടുന്നത്.
ശക്തമായ മത്സരത്തിനൊടുവിലാണ് സൈന സെമിയില്‍ വീണത്. ആദ്യ രണ്ട് ഗെയ്മുകള്‍ സൈന പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ ഗെയിം ഏതാണ്ട് അനായാസമായാണ് സൈന സ്വന്തമാക്കിയത്. തുടക്കം മുതല്‍ ലീഡ് എടുത്ത സൈന ഗെയിം 21-12 ലാണ് അവസാനിപ്പിച്ചത്.