ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന് സൈന നെഹ്വാള്‍. വാശിയേറിയ സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈന ഫൈനലില്‍ പ്രവേശിച്ചത്.
കരോലിനാ മാരിനും ചെന്‍ യുഫെയിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളുമായിട്ടാണ് സൈനയുടെ ഫൈനല്‍ പോരാട്ടം. ആദ്യ ഗെയിമില്‍ 117ന് ലീഡ് നേടിയ ശേഷമാണ് സൈന ഗെയിം കൈവിട്ടത്. എന്നാല്‍ രണ്ടാം ഗെയിമില്‍ വീണ്ടും വാശിയേറിയ പോരാട്ടം നടത്തിയ സൈന എതിരാളിക്ക് അവസരമൊന്നും നല്‍കാതെ 2112ന് ഗെയിം സ്വന്തമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട അവസാന ഗെയിമില്‍ കോര്‍ട്ട് നിറഞ്ഞുകളിച്ച സൈന 2118ന് ഗെയിമും മത്സരവും സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച മലേഷ്യ മാസ്റ്റേഴ്‌സിലും സൈന സെമിയിലെത്തിയിരുന്നു. കരോലിന മാരിനോടാണ് അന്ന് താരം പരാജയപ്പെട്ടത്. ഇന്ത്യന്‍ പ്രതീക്ഷകളായ പി വി സിന്ധുവും, കെ ശ്രീകാന്തും ഇന്നലെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.