ചൈന: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഫൈനലില്‍. സെമിയില്‍ ഏഴാം സീഡായ ചൈനീസ് താരം യിഹാന്‍ വാങ്ങിനെയാണ് സൈന തോല്‍പിച്ചത്. നിലവിലെ ചൈന ഓപ്പണ്‍ ചാമ്പ്യനാണ് സൈന.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന യിഹാന്‍ വാങ്ങിനെ തോല്‍പിച്ചത്. ആദ്യ സെറ്റ് 21-13ന് നേടിയ സൈന രണ്ടാം സെറ്റ് 21-18ന് സ്വന്തമാക്കി. മുന്‍ ലോക ചാമ്പ്യനായ വാങ്ങിനെതിരെ ഈ വര്‍ഷം സൈനയുടെ മൂന്നാം ജയമാണിത്.
ചൈനയുടെ തന്നെ ലി സുരെയ് ആണ് ഫൈനലില്‍ സൈനയുടെ എതിരാളി. ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവാണ് സുരെയ്.