സിഡ്‌നി: ഇന്ത്യയുടെ സൈന നേവാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയില്‍ തോറ്റ് പുറത്തായി.
വനിതാ സിംഗിള്‍സ് സെമിയില്‍ നാലാം സീഡായ ചൈനയുടെ യിഹാന്‍ വാങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍ കൂടിയായ സൈന ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 218, 2112. ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ 31 മിനിറ്റിലാണ് നാലാം സീഡായ സൈന മത്സരം സ്വന്തമാക്കിയത്. ഈ വര്‍ഷം സൈന ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്.
ഒന്നാം ഗെയിമില്‍ തുടക്കം മുതല്‍ തന്നെ ലീഡ് നേടിയ സൈനയ്‌ക്കെതിരെ ചെറിയ തോതില്‍ പോലും പ്രതിരോധിക്കാന്‍ സൈനയ്ക്ക് കഴിഞ്ഞില്ല. രണ്ടാം ഗെയിമില്‍ മൂന്ന് പോയിന്റ് വരെ മാത്രമാണ് യിഹാന്‍ വാങ്ങിന് സൈനയ്‌ക്കൊപ്പം പൊരുതാന്‍ കഴിഞ്ഞത്.
2014ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് സൈന. ഇക്കുറി ചൈനയുടെ സു യുന്നാണ് ഫൈനലില്‍ സൈനയുടെ എതിരാളി. സെമിയില്‍ മൂന്നാം സീഡും നാട്ടുകാരിയുമായ ലി സ്യൂറെയെ അട്ടിമറിച്ചാണ് യു സുന്‍ ഫൈനലിലെത്തിയത്.
പുരുഷന്മാരുടെ സെമിയില്‍ ഡെന്‍മാര്‍ക്കിന്റെ ഹാന്‍സ്‌ക്രിസ്റ്റിയന്‍ വിറ്റിങ്ഗുസിനോടാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 2022, 1321. മത്സരം 43 മിനിറ്റ് നീണ്ടുനിന്നു.