ജക്കാര്‍ത്ത: ഇന്ത്യന്‍ താരം സൈന നെഹ്വാള് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനല്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിന്റെ കരോളിന മറിനോട് 24-22, 21-11നാണ് മുന്‍ ലോക ഒന്നാം നമ്പറായ സൈന കീഴടങ്ങിയത്. ആതിഥേയ താരം ഫിട്രിയാനിയെ അനായാസം കീഴടക്കി ക്വാര്ട്ടിറിലെത്തിയ ഇന്ത്യന്‍ താരത്തിന് കരോളിന മറിനു മുന്നില്‍ അടിത്തെറ്റുകയായിരുന്നു.
ടൂര്‍ണമെന്റില്‍ എട്ടാം സീഡുകാരിയായ സൈന ഇവിടെ 2009, 2010, 2012 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു.