ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് പരാജയം. തായ്‌വാന്‍ താരം തായി സു യിംഗാണ് സൈനയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ 11ാം തവണയാണ് താരം സൈനയെ കീഴടക്കുന്നത്. 21-13, 13-21, 21-6 എന്ന നിലയിലാണ് തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം ഉറപ്പാക്കിയത്. 52 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സൈന ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം തായിയ്ക്ക് തിരിച്ചുവരവിനു അവസരം നല്‍കാതെ 17-9നു സൈന ലീഡ് ഉയര്‍ത്തി. തായി ആദ്യ ഗെയിം വിജയിച്ച 21-13 സ്‌കോര്‍ ലൈനില്‍ തന്നെയാണ് സൈനയും രണ്ടാം ഗെയിം വിജയിച്ചത്. മൂന്നാം ഗെയിം തായി 21-6ന് സ്വന്തമാക്കി.