ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ അഭ്രപാളിയിലേയ്‌ക്കെത്തുമ്പോള്‍ പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി എത്തുന്നത്.
ശ്രദ്ധ കപൂര്‍ ആയിരുന്നു സൈനയായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ശ്രദ്ധകപൂര്‍ പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറുകയും പരനീതി ചിത്രത്തിലേയ്‌ക്കെത്തുകയുമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ പരനീതിയ്ക്കും ടീം അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് സൈന നെഹ്‌വാള്‍.
Looking forward to this journey together! My best wishes to the team #SainaNehwalBiopic ?#Saina @ParineetiChopra #AmoleGupte @itsBhushanKumar @deepabhatia11 @Sujay_Jairaj @TSeries pic.twitter.com/YydT5LR7gu
— Saina Nehwal (@NSaina) October 7, 2019
മുന്നോട്ടുള്ള യാത്ര ഒരുമിച്ചാകാം. ടീമിന്റെ എന്റെ എല്ലാവിധ ആശംസകളും എന്നാണ് സൈന ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം പരനീതിയുടെ ഒരു ഫോട്ടോയും താരം ഷെയര്‍ ചെയ്തു.
അതേസമയം സൈന നെഹ്‌വാളിന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാന്‍ കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. സംവിധായകനും ടീമും എനിക്ക് വേണ്ടതെല്ലാം ശരിയാക്കി തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. ഞാന്‍ സന്തോഷവതിയാണ്, പക്ഷേ ആകാംക്ഷഭരിതയുമാണ്- പരിനീതി പോച്ര പറഞ്ഞിരുന്നു.
ചിത്രത്തില്‍ സൈന നെഹ്‌വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക മാനവ് കൗള്‍ ആയിരിക്കും. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‌വാളിന്റെ യഥാര്‍ത്ഥ പരിശീലകന്‍. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.