Saina Nehwal to make comeback in China Open

ഹൈദരാബാദ്: കാല്‍ മുട്ടിലേറ്റ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാൾ കളിക്കളത്തിലേക്ക് തിരിച്ച് വരുന്നു. അടുത്ത മാസം നടക്കുന്ന ചൈന ഓപ്പണില്‍ സൈന മത്സരിക്കുമെന്നു സൈനയുടെ പിതാവ് ഹര്‍വിര്‍ സിംഗ് അറിയിച്ചു.

നവംബര്‍ 18ന് ആരംഭിക്കുന്ന ചൈന ഓപ്പണിനു മുന്നോടിയായി ഈ ആഴ്ച മുതല്‍ സൈന പരിശീലനത്തിനിറങ്ങും .നിലവില്‍ ബിഡബ്യുഎഫ് ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണു സൈന.

Top