നാന്‍ജിംഗ് : ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അഞ്ചാം സീഡ് കിഡംബി ശ്രീകാന്ത് പുറത്തായി.
മുന്‍ ചാമ്പ്യനായ തായ്‌ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ എത്തിയത്. സ്‌കോര്‍ 21-16, 21-19. ഒളിമ്പിക് ചാമ്പ്യന്‍ കരോലീന മാരിനാണ് സൈനയുടെ അടുത്ത റൗണ്ടിലെ എതിരാളി
മലേഷ്യയുടെ ഡാരന്‍ ല്യൂവിനോടാണ് ശ്രീകാന്ത് പരാജയം ഏറ്റു വാങ്ങിയത്. സ്‌കോര്‍ 18-21, 18-21.