പരിനീതി ചോപ്രയെ നായികയാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ ആസ്പദമാക്കിയിട്ടുള്ള സിനിമ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് പരുക്കിനെ തുടര്‍ന്ന് പരിനീതി ചോപ്ര വിശ്രമത്തിലായിരുന്നത്. എന്നാല്‍ താന്‍ ആരോഗ്യം വീണ്ടെടുത്തെന്നും ഇപ്പോള്‍ സിനിമ ചിത്രീകരണം തുടങ്ങാനുള്ള തീരുമാനത്തിലാണെന്നും പറഞ്ഞെത്തിയിരിക്കുകയാണ് താരം.
കഴുത്തിന് പരുക്കേറ്റായിരുന്നു പരിനീതി ചോപ്ര ഷൂട്ടിംഗില്‍ നിന്ന് വിശ്രമമെടുത്തത്. താന്‍ പൂര്‍ണ്ണമായും ആരോഗ്യവതിയായി എന്നാണ് ഇപ്പോള്‍ പരിനീതി ചോപ്ര പറയുന്നത്. ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് വീണ്ടും എത്തുന്നതിനായി കാത്തിരിക്കാനാകുന്നില്ല. സിനിമയുടെ എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണയാണ് എന്നെ വീണ്ടും കോര്‍ട്ടിലേക്ക് എത്തിച്ചത്..നന്ദി. പരിനീതി ചോപ്ര പറയുന്നു.
മാനവ് കൗള്‍ ആയിരിക്കും ചിത്രത്തില്‍ പരിശീലകനായി അഭിനയിക്കുക. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‌വാളിന്റെ യഥാര്‍ത്ഥ പരിശീലകന്‍. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.