സീയൂള്‍: സുരക്ഷാ സൈനികരുടെ ഭക്ഷണം ഗുണകരമാക്കണമെന്ന് കിം ജോങ് ഉന്‍. സെനീകരുടെ പോഷകാഹാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മെച്ചപ്പെട്ടതും രുചീകരവുമായ ഭക്ഷണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ തരത്തിലുള്ള സോയാബീന്‍ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്നും, പ്രത്യേകിച്ച് പുളിപ്പിച്ച സോയാബീനാണ് സൈനികര്‍ക്ക് നല്‍കേണ്ടതെന്നും കിം വ്യക്തമാക്കി. സൈനികരുടെ റേഷന്‍ ഫാകട്‌റി സന്ദര്‍ശിച്ചപ്പോഴാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്.
നോര്‍ത്ത് കൊറിയയിലെ ജനസംഖ്യ ഏകദേശം 25. 4 മില്യണാണെന്ന് വേള്‍ഡ് ബാങ്ക് വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1.28 മില്യണ്‍ ജനങ്ങള്‍ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയില്‍ സൈനിക സേവനമനുഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലായി സൈനികര്‍ രാജ്യത്ത് പോഷകാഹാര കുറവ് അനുഭവിക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോര്‍ത്ത് കൊറിയയിലെ പ്രധാന പ്രശ്‌നം ഭക്ഷണത്തിലെ പോഷണമില്ലായ്മയാണെന്നും, ആവശ്യമായ കൊഴുപ്പും,പ്രോട്ടിനുമില്ലാത്ത ഭക്ഷണമാണ് നോര്‍ത്ത് കൊറിയയിലെ ഭക്ഷണമെന്നും, വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു.