പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.
സന്താനത്തെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി തമിഴിലെത്തുന്നത്.
നേരത്തെ കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രു വിളയാടൈ എന്ന സിനിമയിലേക്ക് സായിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, ആ സിനിമയിലെ കഥാപാത്രത്തിന് കൂടുതല്‍ യോജിക്കുന്നത് അദിഥി റാവു ഹൈദരിയാണെന്ന് കണ്ട് സായിയെ ഒഴിവാക്കുകയായിരുന്നു.
സായി പല്ലവിയുമായി ചര്‍ച്ചയിലാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ആവുമെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, തെലുങ്കിലെ അരങ്ങേറ്റ സിനിമയായ ഫിദായില്‍ അഭിനയിച്ചു വരികയാണ് സായി പല്ലവിയിപ്പോള്‍. ശേഖര്‍ കാമുള്ളയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സെല്‍വരാഘവന്‍ ഒരുക്കുന്ന ഈ സിനിമ ഒരു പ്രണയ ചിത്രമാണ്.