സാജൻ ബേക്കറിയിലെ ‘വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി’;വീഡിയോ സോങ് പുറത്തിറങ്ങി.

ജു വർഗ്ഗീസ് പ്രധാന വേഷത്തിൽ എത്തുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിലെ ‘വൺസ് അപ്പോൺ എ ടൈം’ എന്നു തുടങ്ങുന്ന വീഡിയോ സോങ് ഏറ്റെടുത്ത് പ്രേക്ഷകർ. പത്തനംതിട്ട റാന്നിയുടെ പശ്ചാത്തലത്തിൽ സാജൻ ബേക്കറി എന്ന സ്ഥാപനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അജു വർഗ്ഗീസിനെ കൂടാതെ ഗണേഷ് കുമാർ, ലെന, രഞ്ജിത മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്.ഫന്റാസ്റ്റിക് ഫിലിംസിന്റെയും,എം സ്റ്റാർ എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അരുൺ ചന്ദുവാണ്.

അജു വർഗ്ഗീസും, അരുൺ ചന്ദുവും,സച്ചിൻ. ആർ.ചന്ദ്രനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗുരു പ്രസാദ് ക്യാമറയും, പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിർവഹിക്കുന്നു.ഫന്റാസ്റ്റിക് ഫിലിംസും, എം സ്റ്റാർ എന്റർടൈൻമെന്റസും ചിത്രം വിതരണം ചെയ്യും.

Top